വിദ്യാഭ്യാസ മേഖലയിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. മാര്‍ ഇവാനിയോസ് കോളേജ് പ്ലാറ്റിനം ജൂബിലി സമാപന ചടങ്ങുകൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി . വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ വിദ്യാഭ്യാസ മേഖലയ്ക്ക് സുപ്രധാന സ്ഥാനമുണ്ട്. രാജ്യത്തിന്‍റെ ഭാവി നിർണയിക്കുന്നത് യുവതലമുറയാണ്. ഇന്ത്യയെ ശക്തമായ രാഷ്ട്രം ആക്കി മാറ്റുന്നതിൽ സാമൂഹിക സൗഹാർദ്ദത്തിന് വലിയ പങ്കാണുള്ളതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിൽ കേരളം രാജ്യത്തിന് മാതൃക; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ


