വയോജന സംരക്ഷണത്തിന് അഭിപ്രായ രൂപീകരണ യോഗം ചേര്‍ന്നു  

കൽപ്പറ്റ:വയോജങ്ങളുടെ സംരക്ഷണം, ക്ഷേമം ഉറപ്പാക്കാന്‍ സംസ്ഥാന വയോജന കമ്മീഷന്‍ വയോജന സംഘടനകളില്‍ നിന്നും അഭിപ്രായ രൂപീകരണത്തിന് യോഗം ചേര്‍ന്നു. വയോജനങ്ങളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി പുനരധിവാസത്തിന് ആവശ്യമായ സഹായം ലഭ്യമാക്കുകയാണ് കമ്മീഷനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കെ.സോമപ്രസാദ് പറഞ്ഞു. വയോജനങ്ങള്‍ നേരിടുന്ന ചൂഷണം, അനാഥത്വം തുടങ്ങിയ ജീവിത ആശങ്കകള്‍ക്ക് ഫലപ്രദമായ പരിഹാരം കാണാന്‍ കമ്മീഷനിലൂടെ സാധിക്കും. അകത്തളങ്ങളില്‍ ഒതുങ്ങിപ്പോകുന്ന വയോജനങ്ങളുടെ സങ്കടാവസ്ഥ മനസിലാക്കി പരിഹാരം കണ്ടെത്തുകയാണ് കമ്മീഷന്റെ ലക്ഷ്യം.

 

വയോമിത്രം പരിപാടികള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുല്‍, വന്യമൃഗ ആക്രമണത്തിന് ഇരകളാകുന്ന വയോജനങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം ഒരുക്കാന്‍ പദ്ധതികള്‍ തയ്യാറാക്കല്‍, തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ക്ക് സംരക്ഷണം ഉയര്‍ത്തല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക പരിഗണന നല്‍കല്‍, വയോജന ട്രെയിന്‍ കണ്‍സഷന്‍ പുനഃസ്ഥാപിക്കല്‍ തുടങ്ങി വിവിധ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു.

 

കമ്മീഷന്‍ ചെയര്‍മാന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വയോജന കമ്മീഷന്‍ അംഗങ്ങളായ അമരവിള രാമകൃഷ്ണന്‍, കെ.എന്‍.കെ നമ്പൂതിരി, കമ്മീഷന്‍ സെക്രട്ടറി അബ്ദുള്‍ മജീദ് കക്കോട്ടില്‍, കണിയാമ്പറ്റ വൃദ്ധസദനം സൂപ്രണ്ട് ഇന്‍-ചാര്‍ജ് കെ. പ്രജിത്ത്, ജില്ലാതല വയോജന കൗണ്‍സില്‍ അംഗങ്ങള്‍, പെന്‍ഷനേഴ്‌സ് സംഘടനാ ഭാരവാഹികള്‍, വയോജന സേവന രംഗത്തെ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *