സുൽത്താൻബത്തേരി: ഇസ്രയേലിൽ വെച്ച് മാസങ്ങൾക്ക് മുമ്പ് മരണപ്പെട്ട സുൽത്താൻ ബത്തേരി കോളിയാടിചമയംകുന്നു പുല്ലകുത്ത് ജിനേഷ് സുകുമാരൻറെ ഭാര്യ രേഷ്‌മ (35) യും മരണപ്പെട്ടു.ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് മരണം. കോളേരി സ്വദേശിയാണ് രേഷ്‌മ. കഴിഞ്ഞ ജൂലൈയിലാണ് ജിനേഷ് മരണപ്പെട്ടത്. ജിനേഷിനേയും വീട്ടുടമസ്ഥയായ വയോധികയേയും ജറുസലേമിനു സമീപം മേവസേരേട്ട് സിയോനിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വയോധിക കൊല്ലപ്പെട്ട നിലയിലും, ജിനേഷ് തൂങ്ങി മരിച്ച നിലയിലുമായിരുന്നു. മരണ വാർത്തയറിഞ്ഞത് മുതൽ രേഷ്‌മ മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ജിനീഷിന്റെ മരണകാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് എംബസിയിലടക്കം നിരവധി തവണ പരാതികൾ നൽകിയിട്ടുമുണ്ടായിരുന്നു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 04712552056


