പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം. നവവത്സരം ആദ്യമെത്തുന്ന പെസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തിയില്‍ 2026 പിറന്നു. പിന്നാലെ ന്യൂസിലന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും പുതുവര്‍ഷത്തിന് പിറവിയായി. സംസ്ഥാനത്ത് വിപുലമായ പുതുവര്‍ഷ ആഘോഷങ്ങളാണ് ഇന്ന് നടക്കുന്നത്. കോവളം, ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ച്, മൂന്നാര്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ ആഘോഷങ്ങള്‍ക്കായി ജനം എത്തിച്ചേര്‍ന്നു തുടങ്ങി. വലിയതോതിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ സംസ്ഥാനത്ത് പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലഹരി ഉപയോഗവും, ഡ്രൈവിങ്ങ് നിയമ ലംഘനങ്ങളും പരിശോധിക്കാന്‍ കര്‍ശന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.


