വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിനിന്റെ അവസാനഘട്ട അതിവേഗ പരീക്ഷണം വിജയകരമായി പൂർത്തിയായി. റെയിൽവേ സുരക്ഷാ കമീഷണറുടെ മേൽനോട്ടത്തിൽ രാജസ്ഥാനിലെ കോട്ട-നാഗ്‍ദ സെക്ഷനിൽ നടന്ന പരീക്ഷണത്തിൽ ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ കുതിച്ചു. സുരക്ഷാ പരീക്ഷണത്തിന്റെ വിഡിയോ സമൂഹമാധ്യമമായ എക്‌സിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ചു.
വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് അതിവേഗ പരീക്ഷണം വിജയകരമായി പൂർത്തിയായി


