പുല്പള്ളി സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറ്റം. കൊടിയുയര്‍ത്താനുള്ള കൊടിമരം വ്യാഴാഴ്ച വൈകിട്ട് ആചാരവിധിപ്രകാരം ദേവസ്വം ഭൂമിയില്‍ നിന്നും മുറിച്ചെടുത്തു. ഇതിന് മുന്നോടിയായി ക്ഷേത്രത്തില്‍ നടന്ന അഖണ്ഡനാമജപത്തില്‍ ഒട്ടേറെ ഭക്തര്‍ പങ്കെടുത്തു. ആശ്രമക്കൊല്ലി വാല്മീക ആശ്രമത്തില്‍ ദീപം തെളിയിച്ച് ആചാര്യദര്‍ശനവും നടത്തി.

ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ സി. വിജേഷ്, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.ഡി. ഷാജിദാസ്, ജനറല്‍ സെക്രട്ടറി വിക്രമന്‍ എസ്.നായര്‍, വിജയന്‍ കുടിലില്‍, ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍ നായര്‍ നേതൃത്വം നല്‍കി


