മാനന്തവാടി: കഴിഞ്ഞ ദിവസം പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാ പീഠം സ്കൂകൂളിൽ വെച്ച് നടന്ന ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അഭിമാന നേട്ടവുമായി വയനാട് ജില്ല ടീം. ജില്ലയിൽ നിന്നും പങ്കെടുത്ത, ശ്രീ ശങ്കര വിദ്യാനികേതൻ യു.പി സ്കൂൾ ചെറുകര, വീര പഴശ്ശി വിദ്യാമന്ദിരം യു.പി സ്കൂൾ തോണിച്ചാൽ, നിവേദിത വിദ്യാനികേതൻ യു.പി സ്കൂൾ കണിയാമ്പറ്റ, ശ്രീ ശങ്കര വിദ്യാമന്ദിരം യു.പി സ്‌കൂൾ കൽപ്പറ്റ എന്നീ വിദ്യാലയങ്ങൾ ജില്ലാ തലത്തിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ നിവേദിത വിദ്യാലയം അവതരിപ്പിച്ച യോഗാപ് ഇനത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും, ശ്രീ ശങ്കര ചെറുകര വിദ്യാലയം അവതരിപ്പിച്ച സംസ്‌ത സംഘഗാന മത്സരത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയത് ജില്ലയുടെ അഭിമാന നേട്ടമായി മാറി. വയനാട് ജില്ലയിൽ നിന്നും 4 വിദ്യാനികേതൻ വിദ്യാലയങ്ങളിൽ നിന്നുമായി 45 കുട്ടികൾ പങ്കെടുത്തു. 107 പോയിൻാടെ ജില്ല 12-ാം സ്ഥാനവും കരസ്ഥമാക്കി.
ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അഭിമാന നേട്ടവുമായി വയനാട് ജില്ല ടീം


