കൊച്ചി: റെക്കോഡ് വിലയിൽ നിന്ന് കുത്തനെ താഴ്ന്ന സ്വർണവിലയിൽ തിരിച്ചുവരവ് രേഖപ്പെടുത്തിയതിന് പിന്നാലെ വീണ്ടും താഴോട്ടിറങ്ങി സ്വർണവില. ഇന്ന് (ജനുവരി മൂന്ന്) പവന് 280 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 35 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 99600 രൂപയും ഗ്രാമിന് 12450 രൂപയുമായി. ഇന്നലെ പവന് 12,485 രൂപയും ഗ്രാമിന് 99,880 രൂപയുമായിരുന്നു കേരളത്തിലെ സ്വർണവില

ഒരു പവൻ ആഭരണത്തിന് ശനിയാഴ്‌ചത്തെ നിരക്ക് അനുസരിച്ച് 1,07,000 രൂപയെങ്കിലും നൽകണം. പണിക്കൂലി, ജി.എസ്.ടി, ഹോൾ മാർക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലക്കൊപ്പം നൽകേണ്ടി വരും. സ്വർണാഭരണത്തിൻ്റെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.
സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് മലയാളികൾ കണക്കാക്കുന്നത്. ആഭരണങ്ങൾക്ക് പണിക്കൂലി കൂടിച്ചേർന്ന് വില വീണ്ടും ഉയരുമെന്നതിനാൽ സ്വർണം നാണയമായി കൈവശം വെക്കുന്ന പതിവുമുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില ഡോളർ, രൂപ വിനിമയ നിരക്ക് ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്


