കല്‍പ്പറ്റ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കൊളീജിയറ്റ് അത്‌ലറ്റിക് മീറ്റില്‍(കുന്നംകുളം) വയനാട് സ്വദേശിക്കു രണ്ട് സ്വര്‍ണം. പുല്‍പ്പള്ളി ചെങ്ങനാമഠത്തില്‍ സജി-സോണി ദമ്പതികളുടെ മകന്‍ സി.എസ്. മോറിയന്റസിന്റേതാണ് നേട്ടം. ലോംഗ് ജംപില്‍ സ്വര്‍ണം മോറിയന്റസ് 4 x100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ടീമില്‍ അംഗമാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് മോറിയന്റസ്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മീറ്റിൽ വയനാട് സ്വദേശിക്കു രണ്ട് സ്വര്‍ണം


