വയനാട് ചുരത്തിൽ ഗതാഗത കുരുക്ക് ഇപ്പോഴും രൂക്ഷമായി തുടരുന്നുണ്ട്. വിനോദ സഞ്ചാരികൾ കൂടുതലായി ചുരം കയറുന്നത് കാരണത്താലാണ് ഗതാഗത കുരുക്ക് രൂക്ഷമായി കൊണ്ടിരിക്കുന്നത്. നിലവിൽ അടിവാരം കൈതപൊയിൽ മുതൽ വയനാട് ഗേറ്റ് വരെ വാഹനനിര നീണ്ട് കിടക്കുന്നു.

ചുരം ഇറങ്ങാൻ നിലവിൽ താഴോട്ട് യാതൊരു ഗതാഗത തടസ്സമില്ല വാഹനങ്ങൾ പോകുന്നതാണ്. ഇന്നും, ഞായറാഴ്ചയും ചുരത്തിലൂടെ ഉള്ള അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കുന്നത് ഉചിതം. ഹോസ്പിറ്റൽ, റെയിൽവേ, എയർപോർട്ട്, തുടങ്ങിയ അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ചും, മറ്റു വഴികൾ തിരഞ്ഞെടുത്തും യാത്ര ചെയ്യുന്നതും ഉചിതം.
NB : ചുരത്തിലൂടെ ട്രാഫിക് നിയമങ്ങൾ പാലിക്കാതെ വാഹനം ഓടിക്കുന്നവർക്ക് MVD പിഴ ഈടാക്കുന്നുണ്ട്. ഗതാഗത കുരുക്കിൽ മാന്യമായ ഡ്രൈവിങ് ചെയ്യുക.


