ക്രെഡിറ്റ് കാർഡ് ഓഫറുകളുടെ പേരിൽ വൻ തട്ടിപ്പ്: ജാഗ്രത വേണമെന്ന് പോലീസ്

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലെ ഓഫർ വിൽപനകളുടെ മറവിൽ ക്രെഡിറ്റ് കാർഡ് ഉടമകളെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു.ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വമ്പൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിക്കുന്ന സമയങ്ങൾ മുതലെടുത്താണ് തട്ടിപ്പുകാർ വലവിരിക്കുന്നത്.

ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ആകർഷകമായ ക്രെഡിറ്റ് കാർഡ് ഓഫറുകൾ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങളാണ് തട്ടിപ്പിന്റെ ആദ്യപടി. ഇത്തരം പരസ്യങ്ങളിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നവരെ തട്ടിപ്പ് സംഘം ഫോണിലൂടെയോ മെസ്സേജിലൂടെയോ നേരിട്ട് ബന്ധപ്പെടും.

 

തട്ടിപ്പ് രീതി ഇങ്ങനെ

 

◾വിശ്വസനീയമായ രീതിയിൽ സംസാരിച്ച് ക്രെഡിറ്റ് കാർഡിലെ ‘പ്രത്യേക ഓഫറുകൾ’ പരിശോധിക്കാനെന്ന വ്യാജേന ഒരു ലിങ്ക് അയച്ചുനൽകും.

 

◾ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ ഹാക്ക് ചെയ്യപ്പെടുകയോ ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈയിലാവുകയോ ചെയ്യുന്നു.

 

◾തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ, യുപിഐ പിൻ (UPI PIN), ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒടിപി (OTP) എന്നിവ ചോർത്തിയെടുക്കുന്നു.

 

◾കാർഡ് ഉടമ അറിയാതെ തന്നെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയോ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ സാധനങ്ങൾ വാങ്ങുകയോ ചെയ്യുന്നു. അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ഔദ്യോഗിക ബാങ്കിംഗ് ചാനലുകൾ വഴി മാത്രം ഓഫറുകൾ പരിശോധിക്കണമെന്നും പോലീസ് അറിയിച്ചു. തട്ടിപ്പിനിരയായാൽ ഉടൻ തന്നെ സൈബർ സെല്ലിൽ വിവരം അറിയിക്കേണ്ടതാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *