ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം ചര്‍ച്ച ചെയ്യുന്നതിനു കെപിസിസി ദ്വിദിന ലീഡര്‍ഷിപ്പ് ക്യാമ്പ് ഇന്നും നാളെയും ബത്തേരി സപ്ത കണ്‍വന്‍ഷന്‍ സെന്ററില്‍ ചേരും. ഇന്ന് രാവിലെ 9.30ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് ക്യാമ്പ് ഉദ്ഘാടനം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി നിര്‍വഹിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അഗംങ്ങള്‍, കെപിസിസി മുന്‍ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ക്ക് ക്യാമ്പ് രൂപം നല്‍കും. വിലക്കയറ്റം, ഭരണസ്തംഭനം, ശബരിമല സ്വര്‍ണ്ണക്കൊള്ള ഉള്‍പ്പെടെ വിഷയങ്ങളില്‍ സര്‍ക്കാരുകള്‍ക്കെതിരേ നടത്തുന്ന പ്രക്ഷോഭം ശക്തമാക്കുന്നതിനു പരിപാടികള്‍ ആവിഷ്‌കരിക്കും. ദേശീയ, സംസ്ഥാന തലത്തിലെ രാഷ്ട്രീയ വിഷയങ്ങളും സംഘടനാ കാര്യങ്ങളും ചര്‍ച്ച ചെയ്യും. അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് ക്യാമ്പ് സമാപനം.
കെപിസിസി ദ്വിദിന ലീഡര്‍ഷിപ്പ് ക്യാമ്പിന് ബത്തേരിയില്‍ ഇന്ന് തുടക്കം


