സംസ്ഥാനത്ത് സ്വർണവില വീണ്ടും ലക്ഷം കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ലക്ഷം കടന്നു. 1,00,760 രൂപയായാണ് പവന്റെ വില ഇന്ന് ഉയർന്നത്. പവന് 1160 രൂപയാണ് വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വിലയിൽ 145 രൂപയുടെ വർധനയുണ്ടായി. 12,595 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില ഉയർന്നത്. 2026ൽ ഇതാദ്യമായാണ് സ്വർണവില ലക്ഷം കടക്കുന്നത്.

 

അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നിട്ടുണ്ട്. സ്പോട്ട് ഗോൾഡിൻ്റെ വിലയിൽ 1.9 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 4,411.14 ഡോളറായാണ് ഒരു ഔൺസ് സ്വർണത്തിന്റെ വില വർധിച്ചത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 2.1 ശതമാനം ഉയർന്നിട്ടുണ്ട്. 4,419.90 ഡോളറായാണ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് ഉയർന്നത്.

വെനിസ്വേലയിൽ യു.എസ് നടത്തിയ ആക്രമണമാണ് സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്ന്. ഇത് മൂലം ആഗോളതലത്തിൽ ഉയർന്നിട്ടുള്ള യുദ്ധസമാനമായ സാഹചര്യം സുരക്ഷിതനിക്ഷേപമായ സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്തി. ഇതിനൊപ്പം വിവിധ കേന്ദ്രബാങ്കുകൾ പലിശനിരക്കുൾ താഴ്ത്തിയതും വിലയെ സ്വാധിക്കുന്നുണ്ട്. ഇതിനൊപ്പം കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങികൂട്ടുന്നതും വിലയെ സ്വാധീനിക്കുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *