പുൽപ്പള്ളി : പുൽപ്പള്ളിയിൽ വൻ മോഷണം പത്മജ നിവാസിൽ പ്രതാഭ് ചന്ദ്രന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. 19 പവൻ സ്വർണവും 80,500 രൂപയുമാണ് അപഹരിച്ചത്. പുൽപ്പള്ളി ഉത്സവത്തിന് വീട്ടുകാർ പോയ സമയത്താണ് മോഷണം. വീട്ടിന്റെ പിൻവാതിലിന്റെ പൂട്ട് തകർക്കുകയായിരുന്നു. കുടുംബാംഗങ്ങൾ രാത്രി 11.30ഓടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പൊലീസ് അന്വേക്ഷണമാരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധനക്കെത്തും.


