മീനങ്ങാടി :മീനങ്ങാടി 54 -ൽ വാഹനാപകടത്തിൽ ബസ് യാത്രക്കാരിക്ക് പരിക്കേറ്റു ഗുഡ്‌സ് ഓറോറിക്ഷ ഡ്രൈവറുടെ അശ്രദ്ധയെത്തുടര്‍ന്ന് സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടത്.ബത്തേരി – കല്‍പ്പറ്റ റൂട്ടിലോടുന്ന ബസ്സാണ് ഇന്ന് രാവിലെ എട്ടു മണിയോടെ മീനങ്ങാടി 54-ന് സമീപം അപകടത്തില്‍പ്പെട്ടത്.
ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചപ്പോള്‍ സമീപം നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ബസ്സിന്റെ ഗ്ലാസ് പൊട്ടിത്തെറിച്ചാണ് യാത്രക്കാരിക്ക് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


