കൃഷ്ണഗിരി : ദേശീയ റോഡ് സുരക്ഷ മാസാചരണത്തിൻ്റെ ഭാഗമായി വയനാട് ജില്ലയിലെ മോട്ടോർ വാഹന വകുപ്പിൻ്റെയും വയനാട് റോഡ് സേഫ്റ്റി വളണ്ടിയേഴ്സിൻ്റെയും ആഭിമുഖ്യത്തിൽ ബത്തേരി താലൂക്കിലെ ആക്സിഡൻ്റ് സ്പോട്ട് (ബ്ലാക്ക് സ്പോട്ട്) ആയ കൊളഗപ്പാറയിൽ നിന്നും വളണ്ടിയേഴ്സ് പരേഡ് സംഘടിപ്പിച്ചു.

കൊളഗപ്പാറ ടൗണിൽ നിന്നും ആരംഭിച്ച വളണ്ടിയേഴ്സ് പരേഡ് കൃഷ്ണഗിരി ഫുഡ്ബേ റസ്റ്റോറൻ്റ്നു സമീപം അവസാനിച്ചു. തുടർന്ന് ഫുഡ്ബേ ഹോട്ടൽ അങ്കണത്തിൽ സംഘടിപ്പിച്ച റോഡ് സുരക്ഷ ക്ലാസിന് വയനാട് എൻഫോഴ്സ്മെൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും വയനാട് റോഡ് സേഫ്റ്റി വളണ്ടിയേഴ്സ് നോഡൽ ഓഫീസറും കോ-ഓഡിനേറ്ററുമായ അജിൽ കുമാർ സി.കെ ക്ലാസിന് നേതൃത്വം നൽകി.

പരിപാടിയിൽ വാർസ് വോ വൈ; പ്രസിഡണ്ട് നസീർ ചുള്ളിയോട് അദ്ധ്യക്ഷത വഹിച്ചു .മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു. വൈ: പ്രസിഡണ്ട് ശ്രീ പി.കെ.സജീവ് .വാർഡ് മെമ്പർ ശ്രീ എ.എൻ .തങ്കപ്പൻ ,വാർസ് വോ ജില്ലാ ജോയൻറ് സെക്രട്ടറി സുരേന്ദ്രൻ, കൽപ്പറ്റ ,ബത്തേരി താലൂക്ക് കോ ബത്തേരി. നാസർ.സി ബീനാച്ചി.തോമസ് ബി.എൽ ബീനാച്ചി അബ്ദുൽ സമദ് കൊളഗപ്പാറ,റോയ് കൊളഗപ്പാറ. സാലു , കൊളഗപ്പാറ,തോമസ് ബീനാച്ചി,ഷാജി ബത്തേരി തുടങ്ങിയവർ സംസാരിച്ചു ബത്തേരി കോഓഡിനേറ്റർ സുരേഷ് മാത്യു ബത്തേരി നന്ദി പറഞ്ഞു


