ബത്തേരി : വാഹനാപകടത്തിൽ മധ്യവയസ്കന് ഗുരുതര പരിക്കേറ്റു.മണിച്ചിറ സ്വദേശി പയസ് ( 58 ) ആണ് ഗുരുതര പരിക്കേറ്റത്. ഇന്ന് രാത്രി 8:20 മണിയോടെയാണ് അപകടം. മൈസൂർ റോഡിൽ ഗീതാഞ്ജലി പെട്രോൾ പമ്പിനു സമീപമാണ് അപകടം സംഭവിച്ചത്. തുടർന്ന് ബത്തേരിയിലെ ഇഖ്റ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയും അപകടത്തിൽ കാലിന് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ പ്രഥമിക ശുശ്രൂഷകൾക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
ബത്തേരിയിൽ വാഹനാപകടം മധ്യവയസ്കന് ഗുരുതര പരിക്ക്


