പനമരം : എരനെല്ലൂർ പെട്രോൾ പമ്പിന് സമീപം ടോറസ് ലോറിക്ക് പുറകിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് ഡ്രൈവർക്ക് പരിക്ക് പച്ചിലക്കാട് തെക്കൻകനി സ്വദേശി എസ്തപ്പ (30)നാണ് പരിക്കേറ്റത്. ഇന്ന് രാത്രി 9 മണിയോടെയായിരുന്നു അപകടം. ഇയാളുടെ തലയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഗുഡ്സ് ഓട്ടോ പൂർണ്ണമായും തകർന്നു.
പനമരം എരനെല്ലൂരിൽ വാഹനാപകടം ഗുഡ്സ് ഡ്രൈവർക്ക് പരിക്ക്


