ടൂ വീലറിന്റെ മൈലേജ് കൂട്ടാം.. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.വണ്ടിയില് എണ്ണയടിച്ച് കാശ് തീരുമെന്ന് ഒട്ടുമിക്കവരും സ്വയമെങ്കിലും പരാതി പറയാറുണ്ട്. വാഹനം ചുമ്മാ ഓടിച്ച് നടന്നാല് പോര.കൃത്യമായി പരിപാലിച്ചാല് ദീര്ഘകാലം സുഗമായി ഓടിച്ചുനടക്കാം. ഇന്ധനച്ചിലവ് ആലോചിച്ചാണ് പലരും ഇലക്‌ട്രിക് വാഹനങ്ങള് വാങ്ങുന്നത്. എന്നാല് നിങ്ങളുടെ ടൂ വീലര് വാഹനത്തിന്റെ മൈലേജ് ശ്രദ്ധിച്ചാല് കീശ കാലിയാകില്ല. ഒരു ഇരു ചക്ര വാഹനത്തിന്റെ ഇന്ധന ക്ഷമത എന്നത് എൻജിൻ സൈസ്, റൈഡിങ് സ്റ്റൈല്, ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ക്വാളിറ്റി എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
മൈലൈജ് വർദ്ധിക്കാനുള്ള വഴികൾ
◾കൃത്യമായ സർവ്വിസ് നടത്തുക.
◾എയർ ഫിൽട്ടർ ക്ലീനിങ്ങാണ് അടുത്തതായി ശ്രദ്ധിക്കേണ്ടത്. അടഞ്ഞിരിക്കുന്ന ഫിൽട്ടർ, എൻജിനിലേക്കുള്ള എയർ ഫ്ലോ തടസ്സപ്പെടുത്തുന്നു. ഇത് ക്ലീൻ ചെയ്യുന്നതിലൂടെ കൂടുതൽ കാര്യക്ഷമമായി പവർ ജനറേറ്റ് ചെയ്യാൻ എൻജിന് സാധിക്കും.
◾വാഹനത്തിന്റെ ടയറുകളിൽ മർദം നില നിർത്തുക. ഇടയ്ക്കിടെ എയർ പ്രഷർ ചെക്ക് ചെയ്യുക.
◾ഇടയ്ക്കിടെ അനാവശ്യമായി ബ്രേക്ക് ഉപയോഗിക്കാതിരിക്കുക.
◾ഉയർന്ന ക്വാളിറ്റിയുള്ള ഇന്ധനം ഉപയോഗിച്ചും ഇന്ധന ക്ഷമത വര്ധിപ്പിക്കാം. ഇത് എൻജിൻ്റെ പെർഫോമൻസ് മികച്ചതാക്കും.
◾ആധുനിക കാലത്തെ ഫ്യുവൽ ഇന്ജെക്ടഡ് മോട്ടോർ സൈക്കിളുകൾക്ക് അധിക നേരം വാംഅപ് ടൈം ആവശ്യമില്ല. വാഹനം എടുക്കുന്നതിന് മുൻപ് കൂടുതൽ സമയം ആക്സിലേറ്റർ റൈസ് ചെയ്ത് ഇന്ധന നഷ്ടം ഒഴിവാക്കാം
◾പെട്ടെന്ന് ആക്സിലറേറ്റര് കൊടുക്കുകയും, തിരികെ സാവധാനം റിലീസ് ചെയ്യുന്നതും മൈലേജിനെ ബാധിക്കും. അതുകൊണ്ട് സ്മൂത്തായ ആക്സിലറേഷനും, ഗിയര് മാറ്റവും എന്ജിന് അധിക സമ്മര്ദ്ദം കൊടുക്കാതിരിക്കാനും സഹായിക്കും.
◾അനാവശ്യ ഭാരങ്ങൾ വാഹനത്തിൽ വെക്കാതിരിക്കുക
◾ക്ലച്ച് അധികമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക
◾എഞ്ചിന് ഓയിൽ സമയത്ത് മാറ്റുക
◾സിഗ്നലുകളിലും നീണ്ട സമയത്തെ സ്റ്റോപ്പിലും എഞ്ചിന് ഓഫ് ചെയ്യുക


