മാനന്തവാടി : വയനാട് ഗവ. മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ വയറിൽ നിന്ന് രണ്ടര മാസത്തിന് ശേഷം ലഭിച്ചത് തുണിക്കഷണം. സംഭവത്തിൽ ഡോക്ടർക്കെതിരെ പരാതിയുമായി യുവതി രംഗത്തെത്തി. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് മെഡിക്കൽ കോളേജിലെ സ്ത്രീരോഗവിഭാഗം ഡോക്ടർക്കെതിരെ പരാതി നൽകിയത്.

മന്ത്രി ഒ ആർ കേളു, ഡിഎംഒ, ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് യുവതി പരാതി നൽകിയത്. യുവതിയുടെ പ്രസവം ഒക്ടോബർ പത്താം തീയതിയാണ്. പ്രസവശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി വീണ്ടും ആശുപത്രിയിൽ പോയി. രണ്ടുതവണ ആശുപത്രിയിൽ പോയിട്ടും സ്കാനിങ്ങിന് തയ്യാറായില്ല എന്നും യുവതി ആരോപിച്ചു.


