ഫെഡറൽ ബാങ്ക് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്വകാര്യ ബാങ്കിങ് സ്ഥാപനമായ ഫെഡറൽ ബാങ്ക് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാങ്കിന്റെ വിവിധ ശാഖകളിലെ ഒഴിവുകളിലേക്കാണ് നിയമനം. കൃത്യമായ ഒഴിവുകളുടെ എണ്ണം വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിലെ ഏത് സംസ്ഥാനത്തുള്ളവർക്കും അപേക്ഷിക്കാം. ബാങ്കിന്റെ പ്രവർത്തന മേഖലകൾക്കനുസരിച്ചാകും നിയമനം.

 

യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. മികച്ച ആശയവിനിമയ ശേഷിയും കംപ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് മുൻഗണന. പ്രായപരിധി: പരമാവധി 24 വയസ്. ഓൺലൈൻ അഭിരുചി പരീക്ഷ (Online Aptitude Test), ഗ്രൂപ്പ് ഡിസ്കഷൻ (GD), അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

◾അപേക്ഷാഫീസ്: 500 രൂപ. സംവരണ വിഭാഗത്തിന് 100 രൂപ.

◾അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 08.

◾വെബ്സൈറ്റ്: www.federalbank.in.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

One thought on “ഫെഡറൽ ബാങ്ക് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

Leave a Reply

Your email address will not be published. Required fields are marked *