ഉത്തര്‍പ്രദേശ്: അമോഹ ജില്ലയിൽ ഫോണില്‍ റീൽസ് കാണുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് 10 വയസുകാരൻ മരിച്ചു. ജുഝേല സ്വദേശിയായ മായങ്ക് ആണ് ഞായറാഴ്ച വൈകീട്ട് 5 മണിയോടെ വീട്ടിൽ വെച്ച് കുഴഞ്ഞുവീണ് മരിച്ചത്. കുട്ടിയുടെ മരണം ഗ്രാമത്തെയും കുടുംബത്തെയും കടുത്ത ഞെട്ടലിലാഴ്ത്തി..
വീട്ടിലെ കട്ടിലിലില്‍ ഇരുന്ന് സ്‌മാർട്ട് ഫോണിൽ റീൽസ് കണ്ടിരുന്ന മായങ്ക് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഈ സമയം വീട്ടുകാർ മറ്റ് തിരക്കുകളിലായിരുന്നു. മായങ്ക് വീണതുകണ്ട കുടുംബാംഗങ്ങൾ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. നാഡീമിടിപ്പും രക്തസമ്മർദവുമുൾപ്പെടെ പരിശോധിച്ച ഡോക്ടർമാർ മായങ്കിന്റെ മരണം സ്ഥിരീകരിക്കു ആയായിരുന്നു.
വിശദമായ പരിശോധന നടത്താതെ വീട്ടിലെത്തിച്ച് അന്ത്യകർമങ്ങൾ നടത്തിയതിനാൽ മരണകാരണം കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ മായങ്ക് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ചികിത്സിച്ച ഡോക്ടർ അറിയിച്ചു. ഇത്ര ചെറുപ്രായത്തിൽ ഹൃദയാഘാതമുണ്ടായതിന്റെ കാരണം വ്യക്തമല്ല. .


