കോഴിക്കോട്: എം.ഡി.എം.എയുമായി വിമുക്തഭടനും യുവതിയുമടക്കം മൂന്നുപേർ പൊലീസ് പിടിയിൽ. നല്ലളം ജയന്തി റോഡ് സ്വദേശി അഫ്സത്ത് മൻസിലിൽ മുഹമ്മദ് ഷാഫി (26), വിമുക്തഭടനും തൊട്ടിൽപാലം കുണ്ടുത്തോട് സ്വദേശിയുമായ ഒറ്റപ്പിലാവുള്ളതിൽ സിഗിൻ ചന്ദ്രൻ (36), കുറ്റ്യാടി മൊയിലോത്തറ സ്വദേശിനി കോയിലോത്തുംതറ ദിവ്യ (35) എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസും കോഴിക്കോട് സിറ്റി നാർകോട്ടിക് സെൽ അസി. കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്ന് പയ്യടിത്താഴത്തെ വാടക വീട്ടിൽനിന്ന് പിടികൂടിയത്. 8.32 ഗ്രാമോളാം എം.ഡി.എം.എ ഇവരിൽനിന്ന് കണ്ടെടുത്തു. പന്തീരാങ്കാവ് പൊലീസ് സബ് ഇൻസ്പെക്ടർ ജെയിൻ, എസ്.സി.പി.ഒ പ്രമോദ്, സി.പി.ഒമാരായ അതുല്യ, അരുൺ ഘോഷ് എന്നിവരും കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘാംഗങ്ങളും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
എം.ഡി.എം.എ.യുമായി വിമുക്തഭടനും യുവതിയുമടക്കം മൂന്ന് പേര്‍ പിടിയില്‍


