കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണി സന്ദേശമെത്തിയതിനുപിന്നാലെ വ്യാപക പരിശോധന. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും മെഡിക്കല്‍ കോളേജ് പൊലീസുമെത്തിയാണ് ആശുപത്രി പരിസരം പരിശോധിക്കുന്നത്.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് മെഡിക്കല്‍ കോളേജിലെ പ്രിൻസിപ്പല്‍ ഡോക്ടർ സജീവ് കുമാറിന്റെ ഔദ്യോഗിക ഇ മെയിലില്‍ സന്ദേശമെത്തിയത്. മെഡിക്കല്‍ കോളേജിന്റെ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.
ഒപിയിലും പരിശോധന നടത്തുകയാണ്. തമിഴ്നാട്ടില്‍ നിന്നുള്ള മെയില്‍ ഐഡിയില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിലെ പ്രധാനപ്പെട്ട പാർക്കിംഗിലും പരിശോധന നടന്നുവരികയാണ്. സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.


