തിരുവനന്തപുരം:ബൈക്കിൽ സഞ്ചരിച്ച വിഴിഞ്ഞം സ്വദേശി അമലും, ആലപ്പുഴ സ്വദേശി ദേവികയുമാണ് മ,രിച്ചത്. ഇന്നലെ ഉച്ചയോട് കൂടിയാണ് സംഭവം. സുഹൃത്തുക്കളായ ഇവർ സഞ്ചരിച്ച ബൈക്ക് പള്ളിച്ചൽ ഭാഗത്തേക്ക് തിരിയുന്ന സമയത്താണ് അപകടം ഉണ്ടായത്. സിഗ്നലെത്തിയപ്പോൾ ബൈക്ക് നിർത്തി തിരിയാൻ തയ്യാറെടുക്കുകയായിരുന്നു.അപ്പോഴാണ് പിന്നിൽ നിന്നെത്തിയ ടിപ്പർ ലോറി പാഞ്ഞെത്തി ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്. ഉടൻ തന്നെ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 2 പേരും തലസ്ഥാനത്തെ പിഎസ്സി കോച്ചിംഗ് സെൻ്ററിൽ പഠിക്കുന്ന സുഹൃത്തുകളാണ്..
നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് 2 പേർ മരിച്ചു


