മാനന്തവാടി: വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിനെത്തിയ സ്ത്രീയുടെ വയറ്റിൽ നിന്ന് തുണിക്കഷണം കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന തല വിദഗ്ധ സംഘം ഇന്ന് എത്തും. ജില്ല മെഡിക്കൽ ഓഫിസർ ആൻസി മേരി ജേക്കബ് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് വിശദാന്വേഷണത്തിന് ഡി.എച്ച്.എസ് ഉ ത്തരവിട്ടത്.
സംസ്ഥാന ആരോഗ്യ ഓഫിസിലെ രണ്ട് ജീവനക്കാരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ മൂന്ന് ഡോക്ട ർമാരുമാണ് സംഘത്തിലുള്ളത്. രാവിലെ 11 മണിയോടെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തുന്ന സംഘം പരാതിക്കാരിയായ യുവതിയിൽ നിന്നും ആരോപണ വിധേയരായ ഡോക്ടർമാരിൽ നിന്നും മൊഴിയെടുക്കും. ഇതിന് ശേഷം തുടർ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. ഒക്ടോബ ർ 24നാണ് യുവതി പ്രസവത്തിനായി മെഡിക്കൽ കോളജിൽ എത്തിയത്. ശേഷം രണ്ടര മാസം ക ഴിഞ്ഞതാണ് തുണി പുറത്തു വരികയും യുവതി പരാതി നൽകുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സംഘടനകൾ ബുധനാഴ്ച ജില്ല ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു.
പാണ്ടിക്കടവ് സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണ് മന്ത്രി ഒആർ.കേളുവിനും ഡി.എം. ഒക്കും ഇതു സംബന്ധിച്ച് പരാതി നൽകിയത്. പ്രസവത്തിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ഗൈനക്കോളജി വിഭാഗത്തി ലെത്തിയെങ്കിലും ചികിത്സ നൽകാതെ മടക്കിയയക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. ദിവസങ്ങൾക്ക് ശേഷം വയറ്റിൽ നിന്ന് രക്തം കലർന്ന തുണി ക്കഷണം പുറത്തു വന്നു. പ്രസവ സമയത്ത് രക്തസ്രാവമുണ്ടാ യപ്പോൾ ക്ലീൻ ചെയ്ത തുണിയെടുത്തു മാറ്റാതെ മുറിവ് തുന്നിക്കെട്ടുകയായിരുന്നു എന്നാണ് പരാതി യിൽ വ്യക്തമാക്കുന്നത്. ഡിസംബർ 30ന് പരാതി നൽകിയെങ്കിലും അന്വേഷണം വൈകിപ്പിച്ചു. പരാതി ഡി.എം.ഒക്ക് കൈമാറാതെ ആരോപണ വിധേയരായ ഡോക്ടർമാരെ സംരക്ഷിക്കുന്ന നിലപാടാണ് സൂപ്രണ്ട് സ്വീകരിച്ചതെന്ന ആക്ഷേപവും ഉയർന്നു. സംഭവം വിവാദമായതോടെ ഡി. എം.ഒ ആൻസി മേരി ജേക്കബ് നാലംഗ അന്വേഷണ കമീഷനെ നി യമിക്കുകയും പരാതിക്കാരിയുടെ മൊഴിയെടുക്കുകയും ചെയ്തു.


