കോട്ടത്തറ വണ്ടിയാമ്പറ്റയിൽ കടുവയിറങ്ങി. ഇന്ന് പുലർച്ചെ ഓട്ടോ ഡ്രൈവറാണ് കടുവയെ കണ്ടത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. 45 വാർഡ് പരിധിയിലാണ് കടുവയെ കണ്ടത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കോട്ടത്തറ വണ്ടിയാമ്പറ്റയിൽ കടുവ ഇറങ്ങി


