സുൽത്താൻ ബത്തേരി: പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് നെന്മേനിക്കുന്ന് നിരവത്ത് എൻ .പി ജയൻ (57) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. ഇന്നലെ വൈകിട്ടാണ് സംഭവം. മാധ്യമം, ഇന്ത്യൻ എക്സ്പ്രസ് പത്രങ്ങളിൽ ദീർഘകാലം ഫോട്ടോഗ്രാഫറായിരുന്നു. വയനാട്ടിൽ നൂൽപ്പുഴക്കടുത്ത ഞണ്ടൻകൊല്ലിയിൽ വർഷങ്ങൾക്ക് മുമ്പുണ്ടായ ആദിവാസി കോളനിയിലെ പട്ടിണി മരണത്തിൽ എൻ.പി.ജയനെടുത്ത ചിത്രങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. സുൽത്താൻ ബത്തേരി ചുങ്കത്ത് വിബ്ജിയോർ എന്ന പേരിൽ സ്റ്റുഡിയോ നടത്തിയിരുന്നു. ഇന്ത്യൻ എക്സ്പ്രസിൽ നിന്ന് രാജിവെച്ച് ബംഗളൂരുവിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു. ഫോട്ടോഗ്രാഫിയിൽ പരിശീലനവും നൽകി വന്നിരുന്നു. ഡെൽഹി, ബംഗളൂരു ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഫോട്ടോ എക്സിബിഷൻ നടത്തുകയുണ്ടായി.
ദ ഹിന്ദു, ഡെക്കാന്‍ ഹെറാള്‍ഡ്, ഡൗണ്‍ ടു ഏര്‍ത്, മാധ്യമം, മാതൃഭൂമി തുടങ്ങിയ പത്ര, മാഗസിനുകള്‍ക്കും വേണ്ടി ചിത്രങ്ങള്‍ പകര്‍ത്തി. കേരളത്തിലെ മലബാര്‍ മേഖലയിലെ പല സുപ്രധാന സംഭവങ്ങളും ലോകം കണ്ടത് ജയന്‍ പകര്‍ത്തിയ ചിത്രങ്ങളിലൂടെയാണ്. മാറാട് നാദാപുരം കലാപങ്ങള്‍, മുത്തങ്ങ വെടിവെപ്പ് തുടങ്ങിയവ ഇതില്‍ ചിലത്.


