പുൽപ്പള്ളി: പെരിക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ 68-ാം വാർഷികം ആഘോഷിച്ചു. വിരമിക്കുന്ന അധ്യാപകർക്കു യാത്രയയപ്പ് നൽകി. ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ അംഗംകെ.ആർ. ജിതിന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ.എ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
എഴുത്തുകാരനും പ്രഭാഷകനുമായ ബിജു കാവിൽ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി.കെ. വിനുരാജൻ, ഹെഡ്മിസ്ട്രസ് എം.പി. കൊച്ചുത്രേസ്യ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് ഭരണസമിതിയംഗം ജിഷ സെബാസ്റ്റ്യൻ വിരമിക്കുന്ന അധ്യാപകർക്ക് മെമൻ്റോ നൽകി. ജില്ലാ പഞ്ചായത്ത് മുൻ ഭരണസമിതിയംഗം എ.എൻ. സുശീല പൊന്നാട അണിയിച്ചു. അധ്യയനവർഷം സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ മുൻ ഹെഡ്മാസ്റ്റർ ഷാജി പുൽപ്പള്ളി വിതരണം ചെയ്തു.
എസ്എംസി ചെയ്ത ഷിജു കൊച്ചുപുരയിൽ, എംപിടിഎ പ്രസിഡൻ്റ് രാജി അനീഷ്, പിടിഎ വൈസ് പ്രസിഡൻ്റ് ജി.ജി. ഗിരീഷ്‌കുമാർ, എസ്എംസി വൈസ്‌ഡ്മാൻ അബ്ദുള് റസാഖ്, സീനിയർ അധ്യാപകരായ വി.എസ്. രാമചന്ദ്രന് , എ.പി. ഷിനോ, സ്‌കൂൾ ലീഡർ പി. ആദര്‌ശ്കുമാർ, വിരമിക്കുന്ന അധ്യാപകരായ പി.ടി. മത്തായി, ഐ.ഡി. ജയിംസ്, ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി ലിയോ ദേവസ്യ, സ്റ്റാഫ് സെക്രട്ടറി സി.വി. രതീഷ് എന്നിവർ പ്രസംഗിച്ചു.


