കൃഷ്ണഗിരി: വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച എ ഡിവിഷൻ ക്രിക്കറ്റ് ലീഗിൽ സുൽത്താൻ ബത്തേരി മച്ചാൻസ് ക്രിക്കറ്റ് അക്കാദമി ചാമ്പ്യന്മാരായി.കൃഷ്‌ണഗിരി ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ മച്ചാൻസ് ക്രിക്കറ്റ് അക്കാദമി 8വിക്കറ്റിന് എക്‌സിക്യൂട്ടീവ് ക്രിക്കറ്റ് ക്ലബ് സുൽത്താൻ ബത്തേരിയെയാണ് തോൽപ്പിച്ചത്.ആദ്യം ബാറ്റ് ചെയ്‌ത എക്‌സിക്യൂട്ടീവ് 25 ഓവറിൽ 6 വിക്കെറ്റ് നഷ്‌ടത്തിൽ 121 റൺസ് എടുത്തു.മറുപടി ബാറ്റിംഗിനിറങ്ങിയ മച്ചാൻസ് ക്രിക്കറ്റ് അക്കാദമി 11.5 ഓവറിൽ 2 വിക്കെറ്റ് നഷ്‌ടത്തിൽ 124 റൺസെടുത്തു.
ഫൈനലിലെ മികച്ച താരമായും ടൂർണമെന്റ്റിലെ മികച്ച ഓൾ റൗണ്ടർ ആയും മച്ചാൻസ് ക്രിക്കറ്റ് അക്കാഡമിയിലെ അജിനാസ് കെ,ടൂർണമെന്റ്റിലെ മികച്ച താരമായും ബെസ്റ്റ് ബാറ്റർ ആയും എക്‌സിക്യൂട്ടീവ് ക്ലബ്ബിലെ രഹാൻ സായി, ടൂർണമെന്റിലെ മികച്ച ബൗളർ ആയി എക്‌സിക്യൂട്ടീവ് ക്ലബ്ബിലെ വിഗ്നേഷ് കെ ഷാജി എന്നിവരെ തിരഞ്ഞെടുക്കുകയും പ്രസിഡൻ്റ് എം കെ അബ്‌ദുൾ സമദ് അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി നാസിർ മച്ചാൻ, ജോയിന്റ്റ് സെക്രട്ടറി എ എം നൂർഷ, വൈസ് പ്രസിഡന്റ് രാധാകൃഷ്‌ണൻ, രാജൻ പുലൂർ, ഇബ്രാഹിം ടി, സലീം കടവൻ,മിഥുൻ വര്ഗീസ്, അനീഷ് സാന്റോ എന്നിവർ ചേർന്ന് മ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.


