തിരുവനന്തപുരം പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ (ട്രെയ്നി), ആംഡ് പൊലീസ് ബറ്റാലിയൻ വകുപ്പിൽ ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ട്രെയ്‌നി) തസ്‌തികകളിലേക്ക് 16, 17, 19, 20 തീയതികളിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ രാവിലെ 5.30ന് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
ഉദ്യോഗാർഥികൾ സിവിൽ സർജൻ നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റ്, പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം അഡ്മിഷൻ ടിക്കറ്റിൽ നിർദേശിച്ചിരിക്കു ന്ന കേന്ദ്രത്തിൽ എത്തണം നിശ്ചിത സമയത്തിനുശേഷം എത്തുന്നവരെ പങ്കെടുപ്പിക്കില്ല. പരീക്ഷാ കേന്ദ്രങ്ങളുടെ മാറ്റം, തീയതി/സമയമാറ്റം എന്നിവ അനുവദിക്കില്ല. ജനുവരി 6 മു തൽ പ്രൊഫൈലിൽ ലഭ്യമാക്കി യിട്ടുള്ള അഡ്‌മിഷൻ ടിക്കറ്റാണ് ഡൗൺലോഡ് ചെയ്തതെന്ന് ഉദ്യോഗാർഥികൾ ഉറപ്പാക്കണം.


