സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്നും വർധനവ്. പവൻ വില 800 രൂപ ഉയർന്ന് 1,05,320 രൂപയിലെത്തി. നിലവിൽ കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന സ്വർണവിലയാണിത്. ഗ്രാമിന് 100 രൂപ വർധിച്ച് 13,165 രൂപയിലെത്തി. രാജ്യാന്തര സ്വർണവില ഔൺസിന് 4,627 ഡോളർ നിലവാരത്തിൽ തുടരുന്നു. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത് 10 ശതമാനം പണിക്കൂലി കണക്കാക്കിയാൽ 1,19,500 രൂപയെങ്കിലും നൽകേണ്ടി വരും.
സ്വർണവിലയിൽ വൻ വർധനവ്; നിരക്ക് അറിയാം


