ന്യൂഡൽഹി:ആഗോളതലത്തിൽ ഇന്ത്യയിലെ പാസ്‌പോർട്ടിന് ലഭിക്കുന്ന മൂല്യവും നയതന്ത്ര കരുത്തും വിളിച്ചോതി ജർമ്മനിയുടെ പുതിയ പ്രഖ്യാപനം. ജർമ്മൻ വിമാനത്താവളങ്ങൾ വഴി യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് ഇനി ട്രാൻസിറ്റ് വിസയ്ക്കായി കാത്തുനിൽക്കേണ്ടതില്ല. ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുജറാത്തിൽ നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമായത്.
വിസയില്ലാതെ ജർമ്മനി കടക്കാം; മോദി-മെർസ് കൂടിക്കാഴ്ചയിൽ ഭാരതത്തിന് വമ്പൻ നേട്ടം!


