പടിഞ്ഞാറത്തറ:എക്‌സൈസ് കമ്മീഷണരുടെ മദ്യം മയക്കുമരുന്നു ഹോട്ട്സ്പോട്ട് കേന്ദ്രീകരിച്ചു പ്രേത്യേക പരിശോധനകൾ നടത്തുന്നതിനുള്ള നിർദേശത്തെ തുടർന്ന് വയനാട് എക്‌സൈസ് ഇന്റലിജിൻസും വയനാട് എക്‌സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡും വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ ഭാഗങ്ങളായ കൊക്കലാ, ആലക്കണ്ടി എന്നിവിടങ്ങളിൽ സംയുക്ത നടത്തിയ പരിശോധനയിൽ പടിഞ്ഞാറത്തറ വില്ലേജിൽ ബോപ്പനം വാളാരം കുന്നു റോഡിൽ കൊക്കല ഭാഗത്തു വെച്ച് 11(പതിനൊന്ന്) ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി സുധീഷ് വി കെ (43)എന്നയാളെ അറസ്റ്റ് ചെയ്തു
പരിശോധനകളിൽ എക്‌സൈസ് ഇന്റലിജൻസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡുമാരായ സുരേഷ് വേങ്ങലികുന്നേൽ, സി വി ഹരിദാസൻ, പ്രെവെൻറ്റീവ് ഓഫീസർമാരായ പി കൃഷ്ണൻകുട്ടി, അനീഷ് എ എസ്, വിനോദ് പി ആർ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് കെ, എക്‌സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ പ്രെവെൻറ്റീവ് ഓഫീസർ വിജിത്ത് കെ ജി, പ്രെവെൻറ്റീവ് ഓഫീസർ ഗ്രേഡ് രഘു എം എ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മിഥുൻ കെ, സുധീഷ് വി, വിഷ്ണു എം ഡി, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷാനിയ യു എന്നിവരും പങ്കെടുത്തു.


