ചികിത്സാപ്പിഴവിനെ തുടർന്ന് കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ട വയനാട് മുട്ടിൽ സ്വദേശിനിക്ക് 17 വർഷങ്ങൾക്ക് ശേഷം നീതി ;10 ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

തിരുവനന്തപുരം : അഞ്ചാം വയസ്സിൽ കളിക്കിടെ കണ്ണിന് പരിക്കേറ്റ് ചികിത്സാപ്പിഴവിനെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ട വയനാട് മുട്ടിൽ സ്വദേശിനിക്ക് 17 വർഷങ്ങൾക്ക് ശേഷം നീതി.കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.കരിയമ്പാടിയിലെ സ്വകാര്യ ആശുപത്രിയുടെ വീഴ്ച മൂലമാണ് കുട്ടിയുടെ വലതു കണ്ണ് നഷ്ടപ്പെട്ടതെന്ന് കണ്ടെത്തിയാണ് നടപടി. വയനാട് ജില്ലാ കമ്മീഷൻ നേരത്തെ വിധിച്ച 5 ലക്ഷം രൂപയാണ് സംസ്ഥാന കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് ബി. സുധീന്ദ്ര കുമാർ 10 ലക്ഷമായി വർദ്ധിപ്പിച്ചത്.

 

സംഭവം ഇങ്ങനെ:

 

2008 ഫെബ്രുവരി 14-ന് വീട്ടിൽ കളിക്കുന്നതിനിടെയാണ് കുട്ടിയുടെ വലതു കണ്ണിൽ കത്രിക കൊണ്ടു പരിക്കേറ്റത്.ഉടൻ കരിയമ്പാടിയിലെ സ്വകാര്യ നേത്രാശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തി.എന്നാൽ തുടർ ചികിത്സയിലെ അപാകത മൂലം അണുബാധയുണ്ടാവുകയും,പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയിൽ വെച്ച് കണ്ണ് നീക്കം ചെയ്യേണ്ടി വരികയുമായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണവും നിരീക്ഷണവും നൽകുന്നതിൽ ആശുപത്രി പരാജയപ്പെട്ടുവെന്നും,കൃത്യസമയത്ത് ചികിത്സ നൽകാത്തതാണ് അണുബാധയ്ക്ക് കാരണമായതെന്നും വിദഗ്ദ്ധ സമിതി കണ്ടെത്തി. പരാതി നൽകിയ തീയതി മുതൽ 9 ശതമാനം പലിശയും,കോടതി ചെലവിനായി 20,000 രൂപയും അധികമായി നൽകാനും ഉത്തരവിലുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *