വയനാട് ജില്ലാ പോലീസ് മേധാവിയായി അരുൺ കെ പവിത്രനെ നിയമിച്ച് ഉത്തരവിറങ്ങി. അരുൺ കെ. പവിത്രൻ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സ്ഥാനത്തുനിന്നാണ് വയനാട് എസ്.പിയായി മാറ്റം ലഭിച്ചത്. വയനാട് എസ്.പി ആയിരുന്ന തപോഷ് ബസുമതാരിയെ തിരുവനന്തപുരം സിറ്റി ഡപ്യൂട്ടി കമ്മീഷണറായി സ്ഥലം മാറ്റിയുമാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. കണ്ണൂർ സ്വദേശിയാണ് അരുൺ കെ പവിത്രൻ.
അരുൺ കെ പവിത്രൻ വയനാട് എസ്.പി


