.ടെഹ്‌റാൻ: സൈനിക ശേഷിയിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തിക്കൊണ്ട് ഇറാൻ, രാജ്യം തങ്ങളുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) വിജയകരമായി പരീക്ഷിച്ചതായി അമേരിക്കൻ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യയുടെ പൂർണ്ണ സമ്മതത്തോടെ നടത്തിയ പരീക്ഷണത്തിൽ, മിസൈൽ സൈബീരിയൻ മേഖലയിൽ വിജയകരമായി പതിച്ചതായാണ് വിവരം
ഇറാനിൽ നിന്ന് വിക്ഷേപിച്ച മിസൈൽ റഷ്യയിലെ സൈബീരിയൻ പ്രവിശ്യ വരെ സഞ്ചരിച്ചു എന്നത് ഇതിന്റെ ദൂരപരിധിയെ സംബന്ധിച്ച വലിയ തെളിവാണ്.റഷ്യയുടെ അനുമതിയോടെയാണ് ഈ പരീക്ഷണം നടന്നതെന്ന റിപ്പോർട്ടുകൾ ഇറാൻ-റഷ്യ സൈനിക സഹകരണം പുതിയ തലത്തിലെത്തിയതായി സൂചിപ്പിക്കുന്നു. മിസൈലിന്റെ പരീക്ഷണങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും ഏതു നിമിഷവും ഇത് സൈന്യത്തിന്റെ ഭാഗമായേക്കുമെന്നും യുഎസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു
ഈ പുതിയ മിസൈൽ പരീക്ഷണം മിഡിൽ ഈസ്റ്റിലെയും പാശ്ചാത്യ രാജ്യങ്ങളിലെയും സുരക്ഷാ സമവാക്യങ്ങളെ മാറ്റിമറിക്കും. അമേരിക്കൻ മണ്ണിൽ വരെ എത്താൻ ശേഷിയുള്ള മിസൈലുകൾ ഇറാൻ വികസിപ്പിക്കുന്നത് വൈറ്റ് ഹൗസിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ട്രംപ് ഭരണകൂടം ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നതാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.


