ഗുരുവായൂര്‍ ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും ഒഴിവുള്ള 17സെക്യുരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജനുവരി 21 ബുധനാഴ്ച രാവിലെ 10ന് ദേവസ്വം ഓഫീസില്‍ നടത്തും. സൈനിക – അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നും വിരമിച്ച, ഈശ്വരവിശ്വാസികളായ ഹിന്ദുക്കള്‍ക്ക് അപേക്ഷിക്കാം.
പ്രതിമാസ വേതനം 21175 രൂപ. 2026 ജനുവരി ഒന്നിന് 60 വയസ് കവിയരുത്. ആരോഗ്യ ദൃഢഗാത്രരും നല്ല കാഴ്ച ശക്തിയുള്ളവരുമായിരിക്കണം. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നവര്‍ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖ, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പും (മൊബൈല്‍ ഫോണ്‍ നമ്പറും രേഖപ്പെടുത്തണം) ഉള്‍പ്പെടെയുള്ള ബയോഡാറ്റയും ഹാജരാക്കണം. അപേക്ഷയോടൊപ്പം ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അസിസ്റ്റന്റ് സര്‍ജനില്‍ കുറയാത്ത ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ജനുവരി 21ന് രാവിലെ 9ന് തന്നെ ദേവസ്വം കാര്യാലയത്തില്‍ എത്തിച്ചേരണം. അപേക്ഷയോടൊപ്പം മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഒപ്പുവെക്കുന്ന ഡോക്ടറുടെ യോഗ്യത, രജി.നമ്പര്‍, സര്‍ട്ടിഫിക്കറ്റ് ഒപ്പുവെച്ച തീയതി എന്നിവ വ്യക്തമല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുന്നതാണ്. വിശദ വിവരങ്ങള്‍ 0487-2556335, Extn-251,248,235 എന്ന നമ്പറില്‍ ഓഫീസ് പ്രവൃത്തി സമയത്ത് അറിയാം.


