പുൽപ്പള്ളി : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം കേരള നടനത്തിൽ എ ഗ്രേഡ് നേടിയ എയ്ഞ്ചലീന മരിയ ഷൈൻ പുൽപ്പള്ളി കല്ലുവയൽ ജയശ്രീ.എച്ച് എസ് എസ് പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.ഡോ:നാട്യ പൂർണ്ണ,കലാമണ്ഡലം റെസി ഷാജിദാസിന്റെ ശിഷ്യയാണ്.പുൽപ്പള്ളി,കാര്യംപാതിക്കുന്നു ആക്കപ്പള്ളി ഷൈൻ – സൗമ്യ ദമ്പതികളുടെ മകളായ എയ്ഞ്ചലീന പുൽപ്പള്ളി ചിലങ്ക നാട്യ കലാക്ഷേത്രയിൽ നിന്നും നാലുവയസ്സ് മുതൽ നൃത്തപഠനം ആരംഭിച്ചു. ഭരതനാട്യം, മോഹിനിയാട്ടം,കുച്ചിപ്പുടി എന്നിവ അഭ്യസിച്ചു വരുന്നു.
സ്കൂൾ കലോത്സവത്തിൽ കേരള നടനത്തിൽ എ ഗ്രേഡ് നേടി എയ്ഞ്ചലീന മരിയ ഷൈൻ


