ഇടുക്കി: സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് രാജേന്ദ്രന്‍ അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനില്‍ നടക്കുന്ന ചടങ്ങില്‍വച്ചാണ് എസ് രാജേന്ദ്രന്‍ പാര്‍ട്ടിയില്‍ പ്രവേശിച്ചത്.
എസ് രാജേന്ദ്രന് പിന്നാലെ മുന്‍ സിപിഐ നേതാവ് ഗുരുനാഥനും ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. മൂന്നുവട്ടം ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു ഗുരുനാഥന്‍. കൂടാതെ സിപിഐഎം പ്രവര്‍ത്തകനായ സന്തോഷും ബിജെപി അംഗത്വം സ്വീകരിച്ചു. എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശനത്തിനൊപ്പമായിരുന്നു ഗുരുനാഥനും സന്തോഷും പാര്‍ട്ടിയില്‍ പ്രവേശിച്ചത്.


