വാളാട്: അനധികൃത മദ്യവിൽപ്പനക്കാരനെ എക്സൈസ് അറസ്റ്റ് ചെയ്തു.മാനന്തവാടി താലൂക്കിൽ വാളാട് വില്ലേജിൽ വാളാട് ദേശത്ത് ഇലവുങ്കൽ വീട്ടിൽ ഏലിയാസ്.ഇ.എസ് ( 51) ആണ് അറസ്റ്റിലായത്. മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ബൈജുവും സംഘവും മാനന്തവാടി റെയിഞ്ച് പാർട്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ വാളാട് ടൗൺ പരിസരങ്ങളിൽ സ്ഥിരം മദ്യവിൽപ്പന നടത്തിവന്ന ഏലിയാസിനെ വീട്ടിൽവെച്ച് മദ്യവിൽപ്പന നടത്തുന്നതിനിടെ 6.7 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം സഹിതം അറസ്റ്റ് ചെയ്യുകയായിരുന്നു. മാനന്തവാടി കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ മാനന്തവാടി ജില്ലാ ജയിലിൽ റിമാൻ്റ് ചെയ്തു.
പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത്.സി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജേഷ്കുമാർ.പി, അമൽ ജിഷ്ണു.എസ്, സജിലാഷ്.കെ, മഹേഷ്.കെ.എം , ഷാഫി.ഒ, വനിതാ സിവിൽ ഓഫീസർ അഞ്ജുലക്ഷ്മി.എ , ഡ്രൈവർ സജീവ്.കെ.കെ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
വ്യാജമദ്യം മയക്കുമരുന്ന് എന്നിവയുടെ കടത്ത്, വിൽപ്പന, ഉപയോഗം സംബന്ധിച്ച വിവരങ്ങൾ 04935 240012, 9400069667, 9400069670 എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.


