തരുവണ: തരുവണ ഓട്ടോ സ്റ്റാൻഡിൽ സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവർ ഹക്കീമാണ് ഓട്ടോറിക്ഷയിൽ നിന്നും കളഞ്ഞുകിട്ടിയ കിട്ടിയ സ്വർണം ഉടമസ്ഥയെ ഏൽപ്പിച്ച് മാതൃകയായത്. വെള്ളിലാടി സ്വദേശി നഫീസത്തിന്റെ ഒരു പവനോളം തൂക്കം വരുന്ന കൈ ചെയിനായിരുന്നു നഷ്ടപ്പെട്ടത്. സ്വർണ്ണാഭരണം കിട്ടിയ ഹക്കീം ഓട്ടോ ഉടമയായ അഷ്റഫിനെ അറിയിക്കുകയും അദ്ദേഹം പ്രാദേശിക ഗ്രൂപ്പുകളിൽ സ്വർണം കിട്ടിയ കാര്യം ഷെയർ ചെയ്തത് ശ്രദ്ധയിൽപ്പെട്ട നഫീസത്ത് തെളിവ് സഹിതം വന്ന് ആഭരണം ഏറ്റ് വാങ്ങുകയുമായിരുന്നു.


