ഇൻഡോർ :ഇന്ത്യ-ന്യൂസിലൻഡ് പുരുഷ ഏകദിന ക്രിക്കറ്റ് പരമ്പര ന്യൂസിലൻഡിന്. ഇന്നലെ രാത്രി ഇൻഡോറിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ന്യൂസിലൻഡ് ഇന്ത്യയെ 41 റൺസിന് പരാജയപ്പെടുത്തി. ന്യൂസിലൻഡ് മുന്നോട്ടുവച്ച 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 46 ഓവറിൽ 296 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.


