കൽപറ്റ:ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി മുഖേന പെൺകുട്ടികൾക്ക് ഫുട്ബോൾ കിറ്റ് വിതരണം ചെയ്തു. കൽപറ്റ എം.കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.എം ഫ്രാൻസിസ് അധ്യക്ഷനായ പരിപാടിയിൽ ജില്ലാ വനിത ശിശു വികസന ഓഫീസർ ബിന്ദുബായി, ഫുട്ബോൾ പരിശീലകൻ സിറാജ് എന്നിവർ സംസാരിച്ചു


