റിയാദ്: സെയിൽസ്, മാർക്കറ്റിംഗ് മേഖലകളിൽ സ്വദേശിവൽക്കരണം ഇരട്ടിയാക്കി സൗദി അറേബ്യ. 30 ൽ നിന്ന് 60 ശതമാനമാക്കിയാണ് രാജ്യത്ത് ഈ മേഖലകളിലെ സ്വദേശിവൽക്കരണം വർദ്ധിപ്പിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശികൾക്ക് ജോലി ഉറപ്പാകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.


