ഫേസ്ക്രീം മാറ്റിവെച്ചതിന്റെ പേരിൽ അമ്മയെ മർദിച്ച മകൾ പിടിയിൽ. പനങ്ങാട് സ്വദേശി നിവ്യ ആണ് അമ്മ സരസുവിന്റെ വാരിയെല്ല് തല്ലി ഒടിച്ചത്. വയനാട് നിന്നാണ് പൊലീസ് നിവ്യയെ പിടികൂടിയത്. കമ്പിപാര ഉപയോഗിച്ചായിരുന്നു മർദ്ദനം.നിവ്യ കൊലപാതകം, കഞ്ചാവ് കേസുകളിൽ പ്രതിയെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ സരസു ചികിത്സയിലാണ്.


