ലോകോത്തര നിലവാരമുള്ള നഗരമായി തിരുവനന്തപുരത്തെ മാറ്റുമെന്ന് പ്രധാനമന്ത്രി.

തിരുവനന്തപുരം:പുത്തരിക്കണ്ടം മൈതാനത്തു തന്നെ സംഘടിപ്പിച്ച ബിജെപി പൊതുയോഗത്തിലും ശ്രീ മോദി സംബന്ധിച്ചു. ലോകോത്തര നിലവാരമുള്ള നഗരമായി തിരുവനന്തപുരത്തെ മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരം കോ൪പറേഷ൯ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വലിയ വിജയം നല്‍കിയ തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി നഗരത്തിന്റെ വികസനം സംബന്ധിച്ച പ്രാഥമിക രൂപരേഖ മേയർ വി വി രാജേഷില്‍ നിന്ന് ഏറ്റുവാങ്ങി. എന്‍ഡിഎ യില്‍ ചേ൪ന്ന ട്വന്റി ട്വന്റി ചെയർമാൻ സാബു ജേക്കബുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക കൂടിക്കാഴ്ച്ച നടത്തി. സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉച്ചയോടെ അദ്ദേഹം തമിഴ്നാട്ടിലേയ്ക്ക് പോയി.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *