ഇന്ന് ദേശീയ ബാലികാ ദിനം. സുസ്ഥിര ഭാവിക്കായി പെണ്‍കുട്ടികളെ ശാക്തീകരിക്കുക എന്നതാണ് ഇത്തവണത്തെ പ്രമേയം. പെൺകുട്ടികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, ക്ഷേമം എന്നിവ ഉയർത്തിക്കാട്ടുന്നതിനായാണ് എല്ലാ വർഷവും ജനുവരി 24 ന് ദേശീയ ബാലികാ ദിനം ആഘോഷിക്കുന്നത്. .2008 ൽ വനിതാ-ശിശു വികസന മന്ത്രാലയം ആരംഭിച്ച ഈ ദിനാചരണം, ലിംഗ വിവേചനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും തുല്യ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.


