കല്‍പ്പറ്റ: കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നു പുതിയ രണ്ട് സര്‍വീസ് തുടങ്ങി. കല്‍പ്പറ്റയില്‍നിന്നു ഉച്ചയ്ക്ക് 1.40ന് മേപ്പാടി അരപ്പറ്റ ഡിഎം വിംസ് ആശുപത്രിയിലേക്കും അവിടെനിന്നു മൂന്നിനു പുറപ്പെട്ട് കല്‍പ്പറ്റ, മെഡിക്കല്‍ കോളജ് വഴി കോഴിക്കോട് എത്തി രാത്രി 9.45ന് ഡിഎം വിംസ് ആശുപത്രിയില്‍ തിരിച്ചെത്തുന്ന വിധത്തിലാണ് ഒരു സര്‍വീസ്. കോഴിക്കോട്-മാനന്തവാടി റൂട്ടിലാണ് രണ്ടാമത്തേത്. പുലര്‍ച്ചെ 4.30ന് കോഴിക്കോടുനിന്ന് പുറപ്പെടുന്ന വിധത്തിലാണ് ഇത്. ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എടിഒ രാജേഷ്, ജനറല്‍ സിഐ മോഹനന്, എഡ്വിന് അലക്സ്, മുജീബ് റഹ്മാന്, സി. അഷറഫ്, സാഹിര്‍ അലി എന്നിവര്‍ പങ്കെടുത്തു. പുതിയ രണ്ട് സര്‍വീസും യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണെന്ന് എംഎല്‍എ പറഞ്ഞു.


