ദില്ലി: 77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും സാഹിത്യകാരൻ പി നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. കലാമണ്ഡലം വിമല മേനോനും കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കേരളത്തിന് മൊത്തം എട്ട് പത്മ പുരസ്ക്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്.
വി.എസിനൊപ്പം സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസ്, ജന്മഭൂമി മുൻ പത്രാധിപർ പി. നാരായണൻ എന്നിവരും പദ്‌മവിഭൂഷൺ പുരസ്കാരത്തിന് അർഹരായി. ഈ വർഷം പദ്‌മവിഭൂഷൺ ലഭിച്ച അഞ്ചുപേരിൽ മൂന്നുപേരും മലയാളികളാണ്. കൂടാതെ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് പത്മഭൂഷൺ പുരസ്‌കാരം നൽകി ആദരിച്ചു. നാല് പതിറ്റാണ്ടിലേറെ ചലച്ചിത്രയായി ലോകത്ത് സജീവമായ മമ്മൂട്ടിയെ തേടി 1998-ൽ പദ്മശ്രീ എത്തിയിരുന്നുബോളിവുഡ് താരം ധർമ്മേന്ദ്ര, പ്രശസ്ത വയലിനിസ്റ്റ് എൻ. രാജം പദ്‌മവിഭൂഷൺ പട്ടികയിലെ മറ്റ് പ്രമുഖർ.


